SHARE

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് കേരളം ക്വാര്‍ട്ടര്‍ഫൈനലില്‍. ഹരിയാനയെ ഇന്നിംഗ്‌സിനും എട്ട് റണ്‍സിനും പരാജയപ്പെടുത്തിയാണ് ആദ്യമായി കേരളം അവസാന എട്ടില്‍ ഇടം നേടുന്നത്.

കേരളത്തിന്റെ 181 റണ്‍സിന്റെ ലീഡ് പിന്തുടര്‍ന്ന ഹരിയാന 173 റണ്‍സ് അകലെ പുറത്താകുകയായിരുന്നു. 83-ന് അഞ്ച്  എന്ന് നിലയില്‍ ചൊവ്വാഴ്ച മത്സരം പുനരാരംഭിച്ച ഹരിയായെ തകര്‍ത്തത്‌ മൂന്ന് വിക്കറ്റ് വീതം നേടിയ ജലജ് സക്‌സേനയും എം.ഡി. നിധീഷും ചേര്‍ന്നാണ്.

40 റണ്‍സ് നേടിയ നായകന്‍ അമിത് മിശ്രയാണ് ഹരിയാനയുടെ ടോപ് സ്‌കോറര്‍. രജത് പലിവാല്‍ 34 റണ്‍സ് നേടി. 32 റണ്‍സോടെ പുറത്താകാതെ നിന്ന പി.ബി മേത്ത ആഞ്ഞ് ശ്രമിച്ചെങ്കിലും ഇന്നിംഗ്‌സ് പരാജയം ഒഴിവാക്കാനായില്ല

ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്ത ഹരിയാന 208 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത കേരളം  റോഹന്‍ പ്രേം, ബേസില്‍ തമ്പി എിവരുടെ ബാറ്റിങ് പ്രകടനത്തിന്റെ മികവില്‍ 389 റസ് നേടി.