SHARE

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ ആന്ധ്രയ്ക്കെതിരെ കേരളത്തിന് മിന്നുന്നജയം. വിഷ്ണു വിനോദിന്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ആറ് വിക്കറ്റിനാണ് കേരളത്തിന്റെ ജയം. സ്കോർ ആന്ധ്ര-230/6, കേരളം-233/4

ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര ക്യാപ്റ്റൻ റിക്കി ബുയിയുടെ അർധസെഞ്ച്വറിയുടെ മികവിലായിരുന്നു 230 റൺസ് നേടിയത്. ഭൂയി 58 റൺസെടുത്തു. കേരളത്തിനായി ബേസിൽ തമ്പിയും, എസ്.മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആന്ധ്ര ഉയർത്തിയ 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് തുടക്കം മോശമായിരുന്നു. രണ്ടാം ഓവറിൽ തന്നെ സ്കോർ വെറും ഒന്നിൽ നിൽക്കെ ക്യാപ്റ്റൻ റോബിൻ ഉത്തപ്പയേയും സൂപ്പർതാരം സഞ്ജു സാംസനേയും ​ഗിരിനാഥ് റെഡ്ഡി പുറത്താക്കി.

തുടർന്ന് വിഷ്ണുവിനൊപ്പം സച്ചിൻ ബേബി ചേർന്നതോടെ കേരളം തിരിച്ചടിച്ചു. ഈ കൂട്ടുകെട്ട് 79 റൺസെ നേടിയശേഷമാണ് 19 റൺസെടുത്ത സച്ചിൻ പുറത്തായത്. പിന്നാലെ ജലജ് സക്സേനയെ കൂട്ടുപിടിച്ച് വിഷ്ണു തകർത്തടിച്ചു. 89 പന്തുകളിൽ നിന്ന് 13 ഫോറും ഒമ്പത് സിക്സുമടക്കം 139 റൺസ് നേടി വിഷ്ണു പുറത്താകുമ്പോൾ കേരളം വിജയമുറപ്പിച്ചിരുന്നു.

തുടർന്ന് സക്സേനയും പി.രാഹുലും ചേർന്ന് കേരളത്തെ വിജയത്തിലേക്ക് നയിച്ചു. സ്കസേന 46 റൺസും രാഹുൽ 27 റൺസും നേടി.