SHARE

കൊച്ചിയില്‍ നടക്കുന്ന പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് മുമ്പ് കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ പരുക്ക്. പരിശീലനത്തിനിടെ പരുക്കേറ്റ മലയാളി താരം സി കെ വിനീതിന് ടൂര്‍ണ്ണമെന്റ് നഷ്ടമാവുമെന്ന് ഡേവിഡ് ജെയിംസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാളെ രാത്രി ഏഴുമണിക്കാണ് ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് എ ലീഗ് ക്ലബ് ജിറോണ എഫ് സിയെ നേരിടുന്നത്.

28ന് ജിറോണാ എഫ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ മത്സരം. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച മുന്നൊരുക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് രണ്ട് വമ്പന്‍ ക്ലബുകള്‍ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ പ്രീ സീസണ്‍ കളിക്കുന്നത്. പരമാവധി ടീമിലെ എല്ലാ താരങ്ങള്‍ക്കും അവസരം നല്‍കാനുള്ള ശ്രമത്തിലാണ് പരിശീലകന്‍ ജെയിംസ്. മികച്ച യുവനിരയും ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുണ്ട്.