SHARE

എതിര്‍ടീമിനും അവരുടെ പരിശീലകര്‍ക്കും വിദേശതാരങ്ങള്‍ക്കും കമന്റേറ്റര്‍മാര്‍ക്കും എപ്പോഴും അത്ഭുതമാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരായ മഞ്ഞപ്പട. ബ്ലാസ്റ്റേഴ്‌സിന്റെ 12-ാമനായ മഞ്ഞപ്പുതച്ച ഗാലറി വിജയത്തിലും തോല്‍വിയിലും സമനിലയിലും ടീമിനു പകരുന്ന ആവേശം ചെറുതല്ല.

ഇന്നലെ മുംബൈ സിറ്റിയുമായുള്ള മത്സരശേഷവും മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന പ്രവൃത്തിയുമായാണ് മഞ്ഞപ്പട മടങ്ങിയത്. ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോളടിച്ചതിന്റെ ആഘോഷത്തിലും, സമനിലക്കുരിക്കഴിയാത്തതിന്റെ നരാശയിലും, മത്സശേഷം സ്‌റ്റേഡിയം മുഴവന്‍ വൃത്തിയാക്കിയശേഷമാണ് ഒരു കൂട്ടം ആരാധകര്‍ സ്‌റ്റേഡിയം വിട്ടത്.

ആരാധകവൃന്ദമായ മഞ്ഞപ്പടയുടെ നേതൃത്വത്തിലായിരുന്നു വൃത്തിയാക്കല്‍. ഫെയ്‌സ് മാസ്‌കും, ഗ്ലൗസുമൊക്കെയായാണ് അവര്‍ എത്തിയത്. സ്‌റ്റേഡിയം മുഴുവന്‍ പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും നിറഞ്ഞ് കിടക്കുകയായിരുന്നു. ഇത് ശേഖരിച്ച മാറ്റാനുള്ള തായ്യാറെടുപ്പുകളും അവര്‍ നടത്തിയിരുന്നു.

സ്റ്റേഡിയം വൃത്തിയാക്കലിന്റെ വീഡിയോ മഞ്ഞപ്പടയുടെ ഓദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും ഇട്ടിരുന്നു. തുടര്‍ന്ന് ഐ.എസ്.എല്ലിന്റെ ഓദ്യോഗിക ട്വിറ്റര്‍ പേജില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രവര്‍ത്തിയ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. മഞ്ഞപ്പടയെ അഭിന്ദന്ദിച്ച് ഒട്ടേരെപ്പേരും വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഗലറിയില്‍ ടീമിന് ആവേശം പകരാനായി, അത്യുച്ചത്തില്‍ ആരവും മുഴക്കുന്നതിനും, വൈക്കിങ് ക്ലാപ് അടക്കമുള്ള ആഘോഷ രീതികള്‍ പിന്തുടരാനും മുന്‍പും മഞ്ഞപ്പട പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എല്ലാവര്‍ക്കും എപ്പോഴും അത്ഭുതമാകുന്ന മഞ്ഞപ്പട ഇക്കുറി മറ്റുള്ളവര്‍ക്ക് മാതൃക കൂടിയാണ്.