ഇന്ത്യയിൽ ഏറ്റവുമധികം ഇൻസ്റ്റാഗ്രാം ഫോള്ളോവെർസ് ഉള്ള ഫുട്ബാൾ ക്ലബ് കേരള ബ്ലാസ്റ്റേഴ്സാണ് മറ്റൊരു ടീമിനും അവക്ഷപ്പെടാനില്ലാത്ത ആരാധക വൃന്തമുള്ള ബ്ലാസ്റ്റേഴ്സിനെ 2,9 മില്യൺ ആളുകളാണ്.
പിന്തുടരുന്നത്. 2014 ൽ രൂപീകരിച്ച ക്ലബ്ബിന് ലോകത്താകമാനം നിരവധി ആരാധകരുണ്ട് . കഴിഞ ഐഎസ്എൽ സീസണിൽ കപ്പിനും ചുണ്ടിനുമിടയിൽ കീരീടം നഷ്ടമായെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ഓരോ വാർത്തകൾക്കും ആരാധകർ കാത്തിരിക്കുകയായിരുന്നു.
ഈ അവസരത്തിൽ മറ്റൊരു സോഷ്യൽ മീഡിയ നേട്ടത്തിൽ ആരാധകരെ ഞെട്ടിക്കുകയാണ് ബ്ലാസ്റ്റേഴ്സ്
ഐഎസ്എൽ ഫൈനൽ നടന്ന മാർച്ചിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻ നടന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളുടെ ലിസ്റ്റിൽ കേരളം ലോകത്തിലെ വമ്പന്മാരായ ബാഴ്സലോണാ ,റയൽമാഡ്രിഡ് ,മാഞ്ചസ്റ്റർ യുണൈറ്റഡ് ,പിഎസ്ജി എന്നിവർക്കൊപ്പം സ്ഥാനം പിടിച്ചിരിക്കുകയാണ്.കണക്കു പ്രകാരം 35 മില്യൺ ഇന്ററാക്ഷനുമായി 12 ആം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്