SHARE

കഴിഞ്ഞ സീസണിന്റെ വേദനകള്‍ മറക്കാനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സും ആരാധകരും. ഇത്തവണ സീസണ്‍ തുടങ്ങുന്നതിന് മാസങ്ങള്‍ മുമ്പേ ബ്ലാസ്റ്റേഴ്‌സ് മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ആരാധകരും ക്ലബിനെ സ്‌നേഹിക്കുന്നവരും പ്രതീക്ഷിക്കുന്നതു പോലെ ഇത്തവണ ടീമിന് മികച്ച പ്രകടനം നടത്താനാകുമെന്ന് സഹപരിശീലകന്‍ ഇഷ്ഫാക് അഹമ്മദ് പറയുന്നു.

ഓരോ പൊസിഷനിലും പകരം വയ്ക്കാനുള്ള താരങ്ങള്‍ നമ്മുക്കുണ്ട്. ഒരാള്‍ പരിക്കേറ്റ് പോയാലും ആ സ്ഥാനത്തേക്ക് മറ്റൊരാളെ നിയോഗിക്കാനാകും. അത് ടീമിന് കൂടുതല്‍ കരുത്തു നല്കുന്നു. റാഫേല്‍ മെസി ടീമിന് മുതല്‍ക്കൂട്ടാകുമെന്നും അഹമ്മദ് പറയുന്നു. കോച്ച് ഷട്ടോരിയുടെ പദ്ധതിക്ക് അനുസരിച്ചുള്ള താരമാണ് മെസി.

മുഹമ്മദ് റാഫിയെ പോലെ പരിചയസമ്പത്തുള്ള താരങ്ങള്‍ ടീമില്‍ തിരിച്ചെത്തിയത് യുവതാരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. നിര്‍ണായക ഘട്ടങ്ങളില്‍ ഗോള്‍ നേടാന്‍ കഴിയുന്ന താരമാണ് റാഫി. പ്രതിരോധത്തില്‍ സന്ദേശ് ജിംഗന്റെ സാന്നിധ്യവും സഹല്‍ അബ്ദുല്‍ സമദിനെ പോലുള്ള യുവതാരങ്ങളുടെ പ്രകടനവും ടീമിന്റെ മുന്നേറ്റത്തിന് കരുത്തുപകരുമെന്നും അദേഹം പറയുന്നു.