SHARE

അഞ്ചാം എഡിഷൻ ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ എട്ടാം മത്സരത്തിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനെ പ്രഖ്യാപിച്ചു. എഫ് സി ഗോവയ്ക്കെതിരായ കഴിഞ്ഞ മത്സരം കളിച്ച ടീമിൽ അഞ്ച് മാറ്റങ്ങളാണ് പരിശീലകൻ ജെയിംസ് വരുത്തിയിരിക്കുന്നത്. മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദും, കെ പ്രശാന്തും ടീമിലിടം പിടിച്ചപ്പോൾ, കഴിഞ്ഞ മത്സരത്തിൽ കളിച്ച അനസിന് ഇത്തവണ ആദ്യ ഇലവനിൽ അവസരം കിട്ടിയില്ല.

ധീരജ് സിംഗ് ഗോൾവല കാക്കാൻ തിരിച്ചെത്തിയപ്പോൾ സൂപ്പർ താരം സ്ലാവിസ സ്റ്റൊയനോവിച്ചും ഇന്ന് കളിക്കുന്നില്ല. ഗോവയ്ക്കെതിരായ അവസാന മത്സരത്തിൽ കളിച്ച നവീൻ കുമാർ, സ്ലാവിസ സ്റ്റൊയനോവിച്ച്, മൊഹമ്മദ് റാക്കിപ്പ്, അനസ് എടത്തൊടിക, ലാൽ റുവാത്താര എന്നിവർ ഇന്ന് ആദ്യ ഇലവനിലിലില്ല. ഇവർക്ക് പകരം ധീരജ് സിംഗ്, സിറിൾ കാലി, നെമാഞ്ച ലാകിച് പെസിച്, സഹൽ, ലിൻഡൂംഗൽ എന്നിവർക്കാണ് അവസരം ലഭിച്ചിരിക്കുന്നത്‌.

-Advertisement-

അതേ സമയം നിലവിൽ ഏഴ് മത്സരങ്ങളിൽ 7 പോയിന്റോടെ പോയിന്റ് പട്ടികയിൽ 7-ം സ്ഥാനത്തുള്ള കേരളാ ബ്ലാസ്റ്റേഴ്സ്, വിജയത്തിൽക്കുറഞ്ഞതൊന്നും നോർത്ത് ഈസ്റ്റിനെതിരെ ലക്ഷ്യമിടുന്നില്ല. അതേ സമയം, 6 മത്സരങ്ങളിൽ 11 പോയിന്റുള്ള നോർത്ത് ഈസ്റ്റ് നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.