SHARE

മെല്‍ബണ്‍ സിറ്റിക്കെതിരെ നടന്ന ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ മത്സരത്തില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ആരാധകരെ ആവേശത്തിലാഴ്ത്തി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. കൊച്ചി ലുലുമാളില്‍ നടന്ന മീറ്റ് ആൻ്റെ ഗ്രീറ്റ് പരിപാടിക്കിടെ ആരാധകരുമായി സെല്‍ഫിയെടുക്കാനും ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ സമയം കണ്ടെത്തി.

-Advertisement-

ബ്ലാസ്റ്റേഴ്‌സിന്റെ ഉഗാണ്ടന്‍ താരം കെസിറോണ്‍ കിസീറ്റോ, മുന്നേറ്റതാരങ്ങളായ സ്ലാവിസ സ്‌റ്റൊജനോവിച്ച്, മത്തേയ് പോപ്പ്‌ലാറ്റ്‌നിക്ക്, മലയാളിതാരം കെ പ്രശാന്ത് എന്നിവരാണ് മീറ്റ് ആൻ്റ് ഗ്രീറ്റ് പരിപാടിയില്‍ പങ്കെടുത്തത്. മെല്‍ബണ്‍ സിറ്റി താരങ്ങളായ അന്തോണി കാസറസ്, ബാര്‍ട്ട് ഷെങ്കെവെല്‍ഡ്, റിലി മക്ഗ്രീ, ലച്ച്‌ലന്‍ വെയ്ല്‍സ്, ലൂക്ക് ബ്രട്ടണ്‍ എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു. ഇവരും ആരാധരുമായി ഫോട്ടോയ്ക്ക് പോസ് ചെയ്താണ് മടങ്ങിയത്.

മെൽബൺ താരങ്ങൾ ആരാധകനൊപ്പം

കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. 19കാരനായ റിലീ മക്ഗ്രീ മെല്‍ബണ്‍ സിറ്റിക്ക് വേണ്ടി ഇരട്ടഗോളുകള്‍ നേടി. ഡാരിയോ വിദോസിച്ച്, ലച്ച്‌ലന്‍ വെയ്ല്‍സ്, ബ്രൂണോ ഫെര്‍ണറോലി, റാമി നജ്ജാറിന്‍ എന്നിവരും മെല്‍ബണ് വേണ്ടി ഗോള്‍ നേടി. 28ന് ലാ ലിഗ ക്ലബ് ജിറോണാ എഫ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. 27ന് മെല്‍ബണ്‍ ജിറോണയെ നേരിടും.