SHARE

അഞ്ചാം എഡിഷൻ ഇന്ത്യൻ സൂപ്പർ ലീഗിനുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെ ടീമംഗങ്ങളുടെ ജേഴ്സി നമ്പറുകളുടെ കാര്യത്തിലും തീരുമാനമായി. യുവ ഗോൾകീപ്പർ ധീരജ് സിംഗാകും ടീമിന്റെ ഒന്നാം നമ്പർ ജേഴ്സി അണിയുക.

ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട ജേഴ്സി നമ്പറായ പത്താം നമ്പർ ഇത്തവണ ധരിക്കുക പുതുതായി ടീമിലെത്തിയ സ്ലൊവേനിയൻ മുന്നേറ്റ താരം മറ്റേജ് പോപ്ലാറ്റ്നിക്കാകും. മലയാളി താരം സി കെ വിനീത് തന്റെ ഇഷ്ട നമ്പറായ പതിമൂന്നും, അനസ് എടത്തൊടിക പതിനഞ്ചാം നമ്പർ ജേഴ്സിയുമാകും സീസണിൽ അണിയുക.

ടീമിലെ ബാക്കിയുള്ളവരുടെ ജേഴ്സി നമ്പറുകൾ താഴെ പറയുന്ന പ്രകാരമാണ്,

സ്ലാവിസ സ്റ്റോജനോവിച്ച് – 8
എം പി സക്കീർ – 22
സൂറജ് റാവത്ത് – 34
സെമൈൻ ലിൻ ഡൂംഗൽ – 9
പ്രശാന്ത് – 11
ക്രച്ച്മറേവിച്ച് – 6
സഹൽ -18
ലോകൻ മീതെയ് – 14
കെസിറോൺ കിസിറ്റോ – 17
ഋഷി ദത്ത് – 35
നർസാരി – 19
നേഗി – 20
കറേജ് പെക്കൂസൺ – 99
പ്രീതം സിംഗ് – 23
നെമാഞ്ച ലാകിച്ച് പെസിച്ച് – 4
മൊഹമ്മദ് റാക്കിപ് – 12
സന്ദേശ് ജിങ്കൻ – 21
ലാൽ റുവാത്താര – 39
സിറിൾ കാലി – 7
സുജിത്ത് എം.എസ് – 25
നവീൻ കുമാർ – 32.