SHARE

യൂറോപ്യൻ ലീഗിൽ കളിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് കേരളാ ബ്ലാസ്റ്റേഴ്സിന്റെ കൗമാര സൂപ്പർ താരം രാഹുൽ കെ.പി. 2017 ൽ ഇന്ത്യയിൽ വെച്ച് നടന്ന അണ്ടർ 17 ലോകകപ്പിൽ തകർപ്പൻപ്രകടനം കാഴ്ച വെച്ച ഈ ‌മലയാളി താരത്തെ ഈ‌ സീസണിലാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. കഴിഞ്ഞ‌സീസണിൽ ഇന്ത്യൻ ആരോസിന്റെ താരമായിരുന്നു രാഹുൽ.

” ഞാൻഫുട്ബോളിനെ ഏറെ ഇഷ്ടപ്പെടുന്നു. അതില്ലാതെ ഞാൻ ഒന്നുമല്ല. എന്റെ ഏറ്റവും വലിയ ആഗ്രഹം ഇന്ത്യയ്ക്ക് പുറത്ത് ഫുട്ബോൾ കളിക്കുക എന്നതാണ്. അതിന് ഏറെ വെല്ലുവിളികളുണ്ട്. ഞാൻ ഇപ്പോളും ഇന്ത്യയ്ക്ക് വെളിയിൽ കളിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ചും യൂറോപ്പിൽ. അണ്ടർ 17 ലോകകപ്പിന്‌ ശേഷം ചില ഓഫറുകൾ വന്നിരുന്നു. ” രാഹുൽ പറയുന്നു.

അതേ സമയം ഈ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ കളിക്കുന്ന യുവതാരങ്ങളിൽ ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷ കൽപ്പിക്കുന്ന കളികാരനാണ് രാഹുൽ. തൃശൂർ സ്വദേശിയായ ഈ പത്തൊൻപതുകാര‌ൻ പരിശീലന മത്സരങ്ങളിൽ ഉൾപ്പെടെ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.