SHARE

സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം ആരാധകപിന്തുണയുള്ള ഇന്ത്യൻ ഫുട്ബോൾ ടീമെന്ന നേട്ടം കേരളാ ബ്ലാസ്റ്റേഴ്സ് നിലനിർത്തുന്നു. ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റ​ഗ്രാം എന്നീ മൂന്ന് പ്രധാന സമൂഹമാധ്യമങ്ങളിൽ പത്ത് ലക്ഷത്തിലേറെ പേർ പിന്തുടരുന്ന ഏക ഇന്ത്യൻ ക്ലബാണ് ബ്ലാസ്റ്റേഴ്സ്. ഇതിൽ തന്നെ ട്വിറ്ററിലാണ് ഏറ്റവുമധികം പേർ പിന്തുടരുന്നത്. 18 ലക്ഷം പേർ.

സമൂഹമാധ്യമങ്ങളിൽ പിന്തുണയിൽ രണ്ടാമത് എ.ടി.കെ- മോഹൻ ബ​ഗാൻ ടീമാണ്. ഐ-ലീ​ഗിലേയും ഐ.എസ്.എല്ലിലേയും ജേതാക്കൾ ലയിച്ചതോടെ അടുത്ത സീസണിൽ പുതിയ ടീമാണ് എത്തുന്നത്. രണ്ട് ടീമുകൾക്കും കൂടിയായി ഫെയ്സ്ബുക്കിൽ 15 ലക്ഷത്തോളം പേരുടെ പിന്തുണയുണ്ട്. എന്നാൽ ട്വിറ്റർ ഇൻസ്റ്റ​ഗ്രാം എന്നിവയിൽ കാര്യമായി ശക്തയില്ല. അതിനാൽ ഇരു ടീമുകളും ചേർന്നാലും സമൂമാധ്യമങ്ങളിലെ ആകെ പിന്തുണയിൽ ബ്ലാസ്റ്റേഴ്സിന് അടുത്തെത്തില്ല

സമൂഹമാധ്യമങ്ങളുടെ പിന്തുണയിൽ ഐ-ലീ​ഗ് ക്ലബ് ഈസ്റ്റ് ബം​ഗാളാണ് മൂന്നാമത്. ഫെയ്സ്ബുക്കിൽ മാത്രം 13 ലക്ഷത്തോളം പേർ ഈസ്റ്റ് ബം​ഗാളിനെ പിന്തുടരുന്നു. എന്നാൽ ട്വിറ്ററിലും ഇൻസ്റ്റ​ഗ്രാമിലും ക്ലബിന്റെ ആരാധകപിന്തുണ മോശമാണ്. ഐ.എസ്.എൽ ക്ലബ്ലുകളായ ചെന്നൈയിൻ എഫ്.സി, ​ഗോവ എഫ്.സി. എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളിൽ.