SHARE
ഫോട്ടോ കടപ്പാട്- മിച്ചി സ്‌പോര്‍ട്‌സ്‌

യുഎഇയില്‍ പ്രീസീസണിനായെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനം തുടങ്ങി. ഇന്നലെ രാത്രി നടന്ന പരിശീലനത്തില്‍ താരങ്ങളെല്ലാം സജീവമായിരുന്നു. ആറിന് ദുബായിലെ ബിന്‍ റാഷിദ് സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. എതിരാളികള്‍ അല്‍ ഫുജറ എഫ്‌സിയാണ്. മത്സരത്തിന്റെ ടിക്കറ്റ് വില്പനയ്ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്.

ടിവി സംപ്രേക്ഷണം ഉണ്ടാകില്ലെന്ന സൂചനകള്‍ ലഭിച്ചതോടെ ടിക്കറ്റ് സ്വന്തമാക്കാന്‍ നിരവധി ആരാധകരാണ് സംഘാടകരെ ബന്ധപ്പെടുന്നത്. ആദ്യ മത്സരം നടക്കുന്നത് അവധി ദിനത്തിലായതിനാല്‍ കൂടുതല്‍ കാണികള്‍ എത്തുമെന്നാണ് സംഘാടകരമായ മിച്ചി സ്‌പോര്‍ട്‌സിന്റെ പ്രതീക്ഷ. യുഎഇ ആസ്ഥാനമായുള്ള എന്‍ടിവിയാണ് പ്രീസീസണിന്റെ ഔദ്യോഗിക ടിവി പാര്‍ട്ണര്‍.

ബ്ലാസ്റ്റേഴ്‌സ് പ്രീസീസണ്‍ ടീം-

ഗോള്‍കീപ്പര്‍മാര്‍-ബിലാല്‍, രെഹ്നേഷ്, ശിബിന്‍ രാജ്, ലൊവര്‍പ്രീത്

ഡിഫന്‍ഡര്‍മാര്‍- ബാസിത്, സുയിവര്‍ലൂണ്‍, റാകിപ്, ജിങ്കന്‍, ജൈറോ, ഹക്കു, ലാല്‍റുവത്താര, പ്രിതം കുമാര്‍, അബ്‌നീത്, ജെസ്സെല്‍, നാരായണ്‍ ഛേത്രി

മിഡ്ഫീല്‍ഡ്- സത്യസെന്‍, കല്‍ദേര, സഹല്‍, സെയ്ദ്, ആര്‍ക്കസ്, സിഡോഞ്ച, പ്രശാന്ത്, മൗസ്തഫ, അര്‍ജുന്‍, ബൊഡോ, നര്‍സാരി, ഗൊഗോയി, ജീക്‌സണ്‍, സാമുവല്‍

ഫോര്‍വേഡ്-റാഫി, രാഹുല്‍, മെസി, ഒഗ്‌ബെചെ