SHARE

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബം​ഗാളിനെതിരെ കൂറ്റൻ ലീഡ് ലക്ഷ്യമിട്ട് കേരളം. ആദ്യം ദിവസം കളിയവസാനിക്കുമ്പോൾ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസെന്ന നിലിയിലാണ്. ആദ്യം ബാറ്റ് ചെയ്ത ബം​ഗാളിനെ കേരളം 147 റൺസിന് എറിഞ്ഞിട്ടിരുന്നു.

ബം​ഗാളിന്റെ സ്കോർ മറികടന്ന് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കത്തിൽ അപ്രതീക്ഷിത പ്രഹരമേറ്റു. സ്കോർ ഒന്നിൽ നിൽകെ ഒരു റൺസെടുത്ത ഓപ്പണർ അരുൺ കാർത്തിക്ക് പുറത്തായി. ഇന്ത്യൻ താരം മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. എന്നാൽ പിന്നീട് കഴിഞ്ഞ കളിയിലെ ഹീറോ ജലജ് സക്സേനയും റോഹൻ പ്രേമും ക്രീസിൽ നിലയുറപ്പിച്ചു. കളിയവസാനിക്കുമ്പോൾ 14 റൺസ് വീതമെടുത്ത് ഇരുവരും ക്രീസിലുണ്ട്.

നേരത്തെ നാല് വിക്കറ്റെടുത്ത ബേസിൽ തമ്പിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നിധീഷും ചേർന്നാണ് ആദ്യ ഇന്നിം​ഗ്സിൽ ബം​ഗാളിനെ തകർത്തത്. 53 റൺസെടുത്ത അനുസ്തുപ് മജുംദാരും 40 റൺസെടുത്ത അഭിഷേക് രാമനുമാണ് ബം​ഗാൾ നിലയിൽ പിടിച്ചുനിന്നത്.