SHARE

എവിടെച്ചെന്നാലും അവിടെല്ലാം തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്ന നേട്ടങ്ങള്‍ മലയാളിക്ക് പുതുമയല്ല. മലയാളികളുടെ നേട്ടങ്ങളുടെ പട്ടികയിലേയ്ക്ക് ഇതാ ഒരു ഇടുക്കിക്കാരന്‍ കൂടി. യുറോപ്യന്‍ രാജ്യമായ മാള്‍ട്ടയുടെ ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറിയായാണ് മലയാളി തെരഞ്ഞെടുക്കപ്പെട്ടത്.

ഇടുക്കി അടിമാലി സ്വദേശിയായ സിറില്‍ മാത്യവാണ് ഈ സ്ഥാനത്തെത്തിയത്. അപൂര്‍വ്വമായ നേട്ടമാണ് ഈ 28 കാരന്‍ നേടിയിരിക്കുന്നത്. മാള്‍ട്ടയില്‍ കപ്യൂട്ടര്‍ എഞ്ചിനീയറായ ഇദ്ദേഹം അവിടെ ക്ലബ്ബ് ക്രിക്കറ്റുകളില്‍ സജീവമായിരുന്നു. ഇതാണ് അസോസിയേഷനിലേയ്ക്കുള്ള വഴി തുറന്നത്

സ്‌കൂള്‍ കാലഘട്ടം മുതല്‍ ക്രിക്കറ്റില്‍ സജീവമായ സിറില്‍ എറണാകുളത്തു നിന്നുമാണ് എഞ്ചിനിയറിംഗ് പൂര്‍ത്തിയാക്കിയത്. കോളേജിലും ക്രിക്കറ്റില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. ജോലിയ്ക്കായി അന്യരാജ്യത്തെത്തിയിട്ടും ക്രിക്കറ്റിനോടുള്ള സ്‌നേഹം കളയാതെ കാത്തുസൂക്ഷിച്ച സിറിലിനുള്ള അംഗീകാരം കൂടിയാണ് പുതിയ പദവി.