SHARE
ഫയല്‍ ചിത്രം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായുള്ള കേരളത്തിന്റെ പരിശീലന ക്യാമ്പ് ഡിസംബര്‍ പത്തുമുതല്‍ തിരുവനന്തപുരം കാര്യവട്ടത്തെ എല്‍എന്‍സിപി മൈതാനത്ത്. പരിശീലന ക്യാമ്പിനുള്ള 37 അംഗ ടീമിനെ ബുധനാഴ്ച്ച പ്രഖ്യാപിച്ചു. സതീവന്‍ ബാലന്‍ പരിശീലിപ്പിക്കുന്ന ടീമിന്റെ സഹപരിശീലകന്‍ മുന്‍ സന്തോഷ് ട്രോഫി താരം ബിജേഷ് ബെന്‍ ആണ്. പരിശീലന ക്യാമ്പിനുശേഷമാകും അന്തിമ ടീമിനെ പ്രഖ്യാപിക്കുക.

കഴിഞ്ഞതവണ കേരളം സെമിയിലെത്തിയിരുന്നു. ഗോവയ്‌ക്കെതിരേ 2-1ന് തോറ്റാണ് കേരളം ഫൈനല്‍ കാണാതെ പുറത്താകുന്നത്. ഗോവയെ ഫൈനലില്‍ കീഴടക്കി ബംഗളാണ് കിരീടം നേടിയത്. ഇത്തവണ നേരത്തെ ക്യാമ്പ് ആരംഭിക്കുന്നതോടെ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാമെന്ന പ്രതീക്ഷയിലാണ് ടീം. പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍-

ഗോള്‍ കീപ്പര്‍- സുഹൈബ് (മലപ്പുറം), അഖില്‍ സോമന്‍ (കോട്ടയം), ശ്രീരാജ് (തിരുവനന്തപുരം) പ്രതിരോധനിര- ഹരി ബൈസണ്‍ (തിരുവനന്തപുരം), അനന്ദു എസ് (കൊല്ലം), ജസ്റ്റിന്‍ ജോര്‍ജ് (കോട്ടയം), അജാസ് എസ് സജീവ് (കോട്ടയം), അഭിജിത്ത് (തൃശ്ശൂര്‍), മുഹമ്മദ് ഷെറി (മലപ്പുറം), മുഹമ്മദ് നിഷാന്‍ (പാലക്കാട്), മുഹമ്മദ് ശുഹൈബ് (ആലപ്പുഴ), ഫര്‍ഷാദ് (പാലക്കാട്), സാദിഖ് അലി (മലപ്പുറം), മുഹമ്മദ് മര്‍സൂക് (മലപ്പുറം), ശ്രീകാന്ത് (കണ്ണൂര്‍), ജിബിന്‍ വര്‍ഗീസ് (വയനാട്)

മധ്യനിര- രാംജിത് (തിരുവനന്തപുരം), അമോം രാജു സിംഗ് (കൊല്ലം), അഭിജിത് (കോട്ടയം), ബിജേഷ് ബാലന്‍ (കോട്ടയം), അനൂപ് സുരേഷ് (കൊല്ലം), മാത്യു പൗലോസ് (എറണാകുളം), നിംഷാദ് റോഷന്‍ (എറണാകുളം), വിവേദ് കെ (പാലക്കാട്), ജിയാദ് ഹസന്‍ (മലപ്പുറം), അഷ്ഫര്‍ (കണ്ണൂര്‍), മുഹമ്മദ് റാഫി (വയനാട്), മുഹമ്മദ് സിയാദ് (കാസര്‍ഗോഡ്), എല്‍ദോസ് സണ്ണി (ഇടുക്കി). മുന്നേറ്റനിര- ഷംനാസ് (ഇടുക്കി), വിഷ്ണു വി നായര്‍ (പത്തനംതിട്ട), ജിതിന്‍ എം എസ് (തൃശ്ശൂര്‍), രാജു എം (പാലക്കാട്), ഇര്‍ഫാന്‍ (പാലക്കാട്), മുഹമ്മദ് റാഷിദ് (കോഴിക്കോട്), റോഷന്‍ കുമാര്‍ (കാസര്‍ഗോഡ്), ബാദ്ഷ (മലപ്പുറം)