SHARE

കേരള പ്രീമിയര്‍ ലീഗില്‍ എഫ് സി കേരള തങ്ങളുടെ പ്രതീക്ഷകള്‍ക്ക് പുതു ജീവന്‍ നല്‍കി. ഇന്നലെ നടന്ന മത്സരത്തില്‍ വിജയം നേടിയതോടെയാണ് സെമി പ്രതീക്ഷകള്‍ മങ്ങാതെ കാക്കാന്‍ എഫ്‌സി കേരളയ്ക്ക് കഴിഞ്ഞത്. എംഎ കോളേജിനെയാണ് എഫ്‌സി കേരള പരാജയപ്പെടുത്തിയത്.

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു വിജയം. ലീഗിലെ രണ്ടാം വിജയമാണിത്. എംഎ കേളേജിനെതിരെ 41-ാം മിനിട്ടിലും 78-ാം മിനിറ്റിലുമാണ് ഗോളുകള്‍ പിറന്നത്. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ടീമാണ് എംഎ കോളേജ്.

അഭിഷേക്, സിറില്‍ എന്നിവരാണ് എഫ്‌സി കേരളയ്ക്കു വേണ്ടി ഗോളുകള്‍ നേടിയത്. എന്നാല്‍ തിരിച്ചടിക്കാന്‍ എംഎ കോളേജിന് സാധിച്ചില്ല. അഞ്ച് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആറ് പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ് എഫ് സി കേരള. എംഎ കോളേജിന് ഏഴ് പോയിന്റുണ്ട്.