SHARE

ഈ വർഷത്തെ കേരളാ പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ഏപ്രിൽ നാലാം തീയതി തുടക്കമാവും. കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിസർവ്വ് ടീം ഉൾപ്പെടെ മൊത്തം 12 ടീമുകളാണ് കേരളാ പ്രീമിയർ ലീഗിൽ മത്സരിക്കുക.

ഹോം ആൻഡ് എവേ രീതിയിൽ നടക്കുന്ന പ്രീമിയർ ലീഗ് മത്സരങ്ങളുടെ മുഖ്യ ആകർഷണം ഗോകുലം കേരളാ എഫ് സി യുടെ റിസർവ്വ് ടീം, എസ് ബി ഐ, എഫ്സി കേരള എന്നീ ടീമുകളാണ്. ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടക്കുക

കേരളാ പ്രീമിയർ ലീഗിന്റെ ഗ്രൂപ്പുകൾ ഇങ്ങനെയാണ്.

ഗ്രൂപ്പ് എ

1)കെ.എസ്.ഇ.ബി
2) കേരളാ പോലീസ്
3) കേരളാ ബ്ലാസ്റ്റേഴ്സ് റിസർവ്വ് ടീം
4) എഫ്.സി തൃശൂർ
5) സാറ്റ് തിരൂർ
6) കൊച്ചിൻ പോർട്ട് ട്രസ്റ്റ്

ഗ്രൂപ്പ് ബി

1) എസ്.ബി.ഐ
2) ക്വാർട്സ്
3) സെൻട്രൽ എക്സൈസ്
4) ഗോകുലം കേരള എഫ്സി റിസർവ്വ്
5) ഏജീസ്
6) എഫ്.സി കേരള