SHARE

കേരള പ്രീമിയര്‍ ലീഗില്‍ ഗോകുലം എഫ്‌സിക്കും ഷൂട്ടേഴ്‌സ് യുണൈറ്റഡ് പടന്നയ്ക്കും ജയം. കോഴിക്കോട് നടന്ന മത്സരത്തില്‍ ഗോകുലം മറുപടിയില്ലാത്ത മൂന്നു ഗോളിന് ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സിയെ തോല്‍പ്പിച്ചു. എന്‍ ഷിഹാദ്, ക്രിസ്റ്റിയന്‍ സാബാ, താഹിര്‍ സമാന്‍ എന്നിവര്‍ ഗോളടിച്ചു.

തിരുവനന്തപുരത്തു നടന്ന മത്സരത്തില്‍ കാസര്‍കോട്ടെ ടീമായ ഷൂട്ടേഴ്‌സ് 3-1ന് ആതിഥേയരായ കോവളം എഫ്‌സിയെ പരാജയപ്പെടുത്തി. സുര്‍ബിന്‍, എറിക് വീക്‌സ് എന്നിവര്‍ക്കൊപ്പം ദിപിന്‍ദാസിന്റെ ദാനഗോളും കന്നിക്കാരായ ഷൂട്ടേഴ്‌സിന് തുണയായി. കോവളത്തിന് ബെനിസ്റ്റന്റെ ഗോള്‍ ആശ്വാസമായി. ജയത്തോടെ നിലവിലെ ജേതാക്കളായ ഗോകുലം ആറ് പോയിന്റോടെ ബി ഗ്രൂപ്പില്‍ ഒന്നാമതെത്തി.