SHARE
(ഫയൽ ചിത്രം)

സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണ മേഖലാ യോ​ഗ്യതാ മത്സരങ്ങൾക്കുള്ള കേരളത്തിന്റെ ടീമിനെ പ്രഖ്യാപിച്ചു. ഇരുപതം​ഗ ടീമിനെ ​ഗോൾക്കീപ്പർ വി. മിഥുൻ നയിക്കും. ബിനോ ജോർജാണ് ടീം പരിശീലകൻ. കഴിഞ്ഞവർഷം സന്തോഷ് ട്രോഫിയിൽ കളിച്ച രണ്ടു താരങ്ങൾ മാത്രമാണ് നിലവിലെ ടീമിലുള്ളത്

നവംബർ അഞ്ചിനാണ് കേരളത്തിന്റെ യോ​ഗ്യതാ മത്സരങ്ങൾ ആരംഭിക്കുന്നത്. അഞ്ചിന് തമിഴ്നാടിനേയും ഒമ്പതാം തിയതി ആന്ധ്രയേയുമാണ് കേരളം നേരിടുന്നത്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

ടീം അംഗങ്ങൾ: വി.മിഥുൻ(ക്യാപ്റ്റൻ) സച്ചിൻ സുരേഷ്, അജിൻ ടോം, അലക്സ് സജി, റോഷൻ വി. ജിജി, ഹൃഷിദത്ത്, വിഷ്ണു, എമിൽ ബെന്നി, വിബിൻ തോമസ്, സഞ്ജു.ജി, ശ്രീരാഗ് വിജി, ലിയോൺ അഗസ്റ്റിൻ, താഹിർ സമാൻ, ജിജോ ജോസഫ്, റിഷാദ്, അഖിൽ, ശിഹാദ് നെല്ലിപറമ്പൻ, മൗസുഫ് നിസാൻ, ജിഷ്ണു ബാലകൃഷ്ണൻ, ജിതിൻ എം.എസ്.