SHARE

അടുത്ത അഭ്യന്തര ക്രിക്കറ്റ് സീസണിലേക്കുള്ള കേരളത്തിന്റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. റോബിൻ ഉത്തപ്പയാണ് ടീമിലെ ശ്രദ്ധേയ താരം. ഉത്തപ്പയ്ക്ക് പുറമേ സൂപ്പർ താരങ്ങളായ സഞ്ജു സാംസൺ, ബേസിൽ തമ്പി, ജപജ് സക്സേന, സന്ദീപ് വാര്യർ, സച്ചിൻ ബേബി തുടങ്ങിയവരും സാധ്യതാ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണുകളിൽ കേരളത്തിന് വേണ്ടി കളിച്ചിരുന്ന തമിഴ്നാടിന്റെ അരുൺ കാർത്തിക്ക് ഇത്തവണ ടീമിലില്ല.

കൃഷ്ണഗിരിയിൽ ഈ മാസം 19 മുതലാണ് ടീമിന്റെ ക്യാമ്പ് നടക്കുക. നിലവിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സാധ്യതാ ടീമിലെ എല്ലാവരും ഈ പരിശീലന ക്യാമ്പിൽ പങ്കെടുക്കും. ക്യാമ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുക്കും വരും സീസണിലേക്കുള്ള കേരളത്തിന്റെ അന്തിമ ടീമിനെ തിരഞ്ഞെടുക്കുക. മുൻ കേരളാ ക്രിക്കറ്റർ സോണി ചെറുവത്തൂർ ഇത്തവണ സഹപരിശീലകനായി ടീമിനൊപ്പമുണ്ട്.

സാധ്യതാ ടീം ഇങ്ങനെ -റോബിൻ ഉത്തപ്പ, ബേസിൽ തമ്പി, ജലജ് സക്സേന, സന്ദീപ് വാര്യർ, സഞ്ജു സാംസൺ, നിധീഷ് എം ഡി, രോഹൻ പ്രേം, കെ എം ആസിഫ്, സച്ചിൻ ബേബി, അഭിഷേക് മോഹൻ, സൽമാൻ നിസാർ, മിഥുൻ എസ്, മൊഹമ്മദ് അസറുദ്ദീൻ, വിനൂപ് മനോഹരൻ, വിഷ്ണു വിനോദ്, റോഹൻ കുന്നുമ്മേൽ, രാഹുൽ പി, വത്സൽ ഗോവിന്ദ്, സിജോമോൻ ജോസഫ്, ആനന്ദ് ജോസഫ്, മോനിഷ് കെ, അക്ഷയ് കെ സി, അക്ഷയ് ചന്ദ്രൻ, ഫനൂസ് എഫ്.

Kerala Cricket Association ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಜೂನ್ 12, 2019