SHARE

ഒഡീഷ് എഫ്.സിക്കെതിരായ ഐ.എസ്.എൽ മത്സരത്തിനുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ടീമിൽ നിർണായക മാറ്റം. ക്യാപ്റ്റനും സൂപ്പർതാരവുമായ ബർത്തലോമിയോ ഒ​ഗ്ബെച്ചെയെയാണ് പരിശീലകൻ എൽക്കോ ഷട്ടോരി ഒഴിവാക്കിയത്. അതേസമയം മലയാളി താരം സഹൽ അബ്ദുൾ സമദ് ആദ്യ ഇലവനിലുണ്ട്.

ടി.പി. രഹനേഷ് തന്നെയാണ് ഇന്നും ബ്ലാസ്റ്റേഴ്സിന്റെ ​ഗോൾവല കാക്കുന്നത്. പ്രതിരോധത്തിൽ മുഹമ്മ​ദ് റാക്കിപ്, ജെസൽ കാർനെയ്റോ, ജെയ്റോ റോഡ്രി​ഗ്വസ് എന്നിവർക്കൊപ്പം രാജു ​ഗെയ്ക്വാദാണ് ആദ്യ ഇലവനിൽ ഇറങ്ങുന്നത്. മുസ്തഫ ജിങ്ങും സെർജി സിഡോൻചയും സെന്റ് മിഡ്ഫീൽഡിൽ കളിക്കും. മലയാളി താരം സഹൽ അബ്ദുൾ സമദ് അറ്റാക്കിങ് മിഡ്ഫിൽഡറായി ഇറങ്ങും.

ഇരുവിങ്ങുകളിലും മലയാളി താരം കെ.പ്രശാന്തും കെ.പി. രാഹുലും അണിനിരക്കും. മുൻനിരയിൽ കാമറൂൺ താരം മെസിബൗളി ഏക സ്ട്രൈക്കറാകും. ഒ​ഗ്ബബെച്ചെ, മലയാളി താരം മുഹമ്മദ് റാഫി തുടങ്ങിയവർ പകരക്കാരുടെ ബെഞ്ചിലുണ്ട്