SHARE

ദേശീയ സബ് ജൂനിയർ ഫുട്ബോളിൽ ഇഞ്ചുറി ടൈം ഗോളിൽ കേരളത്തിന് വിജയം.
ആസാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് കേരളം ടൂർണമെന്റിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്.
കളിയുടെ 31-ആം മിനിറ്റിൽ അഭയ് കേരളത്തെ മുന്നിലെത്തിച്ചെങ്കിലും 70-ആം മിനിറ്റിൽ ജാക്കിയിലൂടെ ആസാം തിരിച്ചടിച്ചു.

മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ നിമിഷത്തിൽ കേരളത്തിന് തുണയായത് ആദിൽ നേടിയ ഗോളാണ് . കളിയുടെ ഇഞ്ചുറി ടൈമിലായിരുന്നു കേരളത്തിന് വിജയവും വിലപ്പെട്ട മൂന്ന് പോയിന്റും നൽകിയ ഗോൾ പിറന്നത്.
നാളെ ഗോവക്കെതിരായാണ് കേരളത്തിന്റെ അടുത്ത മത്സരം. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനോട് തോറ്റിരുന്നു.