SHARE

ഐ-ലീ​ഗ് രണ്ടാം ഡിവിഷന് തയ്യാറെടുക്കുന്ന കേരളാ യുണൈറ്റഡ് ഒരു സൈനിങ് കൂടി പൂർത്തിയാക്കി. പ്രതിരോധതാരം അതുൽ ഉണ്ണികൃഷ്ണനാണ് ക്ലബുമായി കരാർ ഒപ്പുവച്ചത്. 2024 വരെയാണ് താരത്തിന്റെ കരാർ.

ഈ സീസണിൽ കേരളാ യുണൈറ്റഡിന്റെ ആറാം സൈനിങ്‌ ആണ് 21 വയസുള്ള ഈ എറാണാകുളംകാരൻ. കഴിഞ്ഞ കേരള പ്രീമിയർ ലീഗിയിൽ ലുക്കാ സോക്കർ ക്ലബ്ബിന്റെ പ്രധാന ഡിഫൻഡർ ആയിരുന്നു അതുൽ. ഈ ടൂർണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അതുലിനെ കേരളാ യുണൈറ്റ‍ഡ് സൈൻ ചെയ്തിരിക്കുന്നത്.

കേരളാ യുണൈറ്റഡിൽ ചേരാൻ സാധിച്ചതിൽ, അതിയായ സന്തോഷം. പുതിയ ടീമിനോടൊപ്പം ട്രെയിനിങ് ഉടനെ ആരഭിക്കാനും, ഐ-ലീഗിലേക്കുള്ള ക്വാളിഫൈർ കളിക്കാനും ആഗ്രഹിക്കുന്നു. സൈനിങ്ങിനു ശേഷം അതുൽ പറഞ്ഞു.

ചുരുങ്ങിയ കാലയളവിൽ തന്നെ തന്റെതായ പേര് കളിച്ചു നേടാൻ കഴിഞ്ഞ ഒരു താരമാണ് അതുൽ. അതുലിനു എല്ലാവിധി ആശംസകളും നേരുന്നു, കേരള യുനൈറ്റഡ് സി.ഇ.ഓ ഷബീർ മണ്ണാറിൽ പറഞ്ഞു.