SHARE

കേരള ക്രിക്കറ്റ് അസോസിയേഷന്‍ 2018-19 വര്‍ഷത്തേക്കുള്ള സീനിയര്‍ വുമണ്‍സ് ടീം സെലക്ഷന്‍ നടത്തുന്നു. 2018 ഒക്ടോബര്‍ ഒന്നിന് 23 വയസ് പൂര്‍ത്തിയായ ക്രിക്കറ്റ് കളിക്കാരായ വനിതകള്‍ക്കാണ് അവസരം. ഈ സീസണില്‍ കെസിഎ നടത്തിയ 19, 23 വയസു വരെയുള്ളവരുടെ സെലക്ഷന്‍ ട്രയലില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും അവസരമുണ്ട്.

തൊടുപുഴയിലെ കെസിഎ തെക്കുംഭാഗം ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒക്ടോബര്‍ നാലിനാകും സെലക്ഷന്‍ മത്സരം നടക്കുക. താത്പര്യമുള്ളവര്‍ 10 മണിക്ക് മുന്‍പായി ഗ്രൗണ്ടില്‍ എത്തണം. ആവശ്യമായ ക്രിക്കറ്റ് കിറ്റ് കൊണ്ടുവരണമെന്നും കെസിഎ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കെസിഎ ഓഫീസുമായി ബന്ധപ്പെടുക.