SHARE

രഞ്ജി ട്രോഫി സെമിഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരേ ആദ്യ ഇന്നിംഗ്‌സില്‍ കേരളം തകര്‍ന്നടിഞ്ഞു. ഇന്ത്യന്‍ താരം ഉമേഷ് യാദവ് നിറഞ്ഞാടിയ പിച്ചില്‍ വെറും 106 റണ്‍സിനാണ് കേരളം അടിപതറി വീണത്. ഉമേഷ് ഏഴുവിക്കറ്റ് നേടി. 37 റണ്‍സെടുത്ത വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. സച്ചിന്‍ ബേബി 22 റണ്‍സെടുത്തു.

പി. രാഹുല്‍ (9), മുഹമ്മദ് അസ്ഹറുദീന്‍ (8), സിജോമോന്‍ ജോസഫ് (പൂജ്യം), സച്ചിന്‍ ബേബി (22), വിനൂപ് (പൂജ്യം), അരുണ്‍ കാര്‍ത്തിക് (4) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ക്വാര്‍ട്ടറില്‍ ഗുജറാത്തിന്റെ ബാറ്റിംഗ് നിരയെ അരിഞ്ഞുവീഴ്ത്തി എട്ട് വിക്കറ്റ് വീതം സ്വന്തമാക്കിയ സന്ദീപ് വാര്യരും ബേസില്‍ തമ്പിയുമാണ് ബൗളിംഗില്‍ കേരളത്തിന്റെ നട്ടെല്ല്. ഇവര്‍ക്കൊപ്പം നിധീഷും കൂടി തിളങ്ങിയാല്‍ വിദര്‍ഭയുടെ ബാറ്റിംഗ് നിരയെ ഒതുക്കാം.

-Advertisement-

വസിം ജാഫര്‍ എന്ന ഉരുക്കുകോട്ട കീഴടക്കുകയെന്ന ഭാരിച്ച ദൗത്യവും മുന്നിലുണ്ട്. മത്സരത്തില്‍ ടോസ് നേടിയ വിദര്‍ഭ കേരളത്തിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. പരിക്കേറ്റ സഞ്ജു സാംസണു പകരം അരുണ്‍ കാര്‍ത്തിക് കേരള ടീമില്‍ എത്തിയിട്ടുണ്ട്