SHARE

ഫുട്ബോൾ താരങ്ങളുടെ വേ​ഗത പലപ്പോഴും ചർച്ചയാകാറുണ്ട്. റയൽ മാഡ്രിഡിന്റെ ​ഗാരത് ബെയിൽ, ബയേൺ മ്യൂണിക്കിന്റെ ആര്യൻ റോബൻ തുടങ്ങിയവരൊക്കെ അതിവേ​ഗത്തിന് പേരുകേട്ടവരാണ്. ഈ സീസണിൽ ഇം​​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ ഏറ്റവും വേ​ഗമേറിയ താരമായി മാറിയത് മാഞ്ചസ്റ്റർ സിറ്റിയുടെ ജർമൻ താരം ലിറോയ് സാനെയാണ്. മണിക്കൂറിൽ 35.48 കിലോമീറ്ററാണ് (22.05 മൈൽ) സീസണിൽ ഇതുവരെ രേഖപ്പെടുത്തിയ അതിവേഗം.

ചെൽസിക്കെതിരയ വിജയം നേടിയ മത്സരത്തിലാണ് സാനെയുടെ അതിവേ​ഗ പ്രകടനം. സീസണിൽ 22 മൈൽ മറികടക്കുന്ന ആദ്യം താരം കൂടിയാണ് സാനെ. പ്രീമിയർ ലീ​​ഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വേ​ഗമേറിയ കളിക്കാരനായി സാനെയെ മാറ്റിയതും ഈ പ്രകടനമായിരുന്നു. ക്രിസ്റ്റൽ പാലസിന്റെ ഡച്ച് താരം പാട്രിക്ക് വാൻ ആൻഹോൾട്ടാണ് വേഗതയിൽ രണ്ടാമൻ. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിൽ 35.42 കിലോമീറ്റർ വേ​ഗതയാണ് ആൻഹോൾട്ടിന്റേതായി രേഖപ്പെടുത്തിയത്.

ടോട്ടനത്തിന്റെ മൂസാ സിസോക്കോയാണ് മൂന്നാമൻ 35.33 കിലോമീറ്ററാണ് സിസോക്കയുടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വേ​ഗം. എവർട്ടന്റെ തിയോ വാൽക്കോട്ട്, മാഞ്ചസ്റ്റർ സിറ്റിയുടെ തന്നെ കെയിൽ വാൽക്കർ, ചെൽസിയുടെ അന്റോണിയോ റൂഡി​ഗർ, ക്രിസ്റ്റൽ പാലസിന്റെ തന്നെ വിൽഫ്രഡ് സാഹ തുടങ്ങിയവർ ആദ്യ പത്തുപേരുടെ പട്ടികയിൽ ഇടം നേടി.