SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗ് സെമി പോരാട്ടത്തിന് ഒരുങ്ങുന്ന ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്ക് കനത്ത തിരിച്ചടിയായി ​ഗോളി കെയ്ലർ നവാസിന്റെ പരുക്ക്. കാലിന്റെ പിൻതുടഞരമ്പിനാണ് കോസ്റ്റാറിക്കൻ ​ഗോളിയായ നവാസിന് പരുക്കേറ്റത്. സെമി പോരാട്ടത്തിൽ താരത്തിന്റെ സേവനം പി.എസ്.ജിക്ക് നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

അറ്റലാന്റയ്ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിനിടെയാണ് നവാസിന് പരുക്കേറ്റത്. തുടർന്ന് മത്സരത്തിനിടെ തന്നെ നവാസിനെ പിൻവലിച്ച് സെർജിയോ റിക്കോയെ ഇറക്കിയിരുന്നു. ശനിയാഴ്ച നടക്കുന്ന പരിശോധനകൾക്ക് ശേഷമെ നവാസ് സെമി കളിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളു. വരുന്ന ചൊവ്വാഴ്ച രാത്രിയാണ് പി.എസ്.ജിയുടെ സെമി പോരാട്ടം.

കാലിന്റെ പിൻതുടഞരമ്പിന് തന്നെ മത്സരത്തിനിടെ പരുക്കേറ്റ ക്യാപ്റ്റൻ തിയാ​ഗോ സിൽവ എന്നാൽ സെമിയിൽ കളിക്കുമെന്നാണ് പരിശീലകൻ തോമസ് ടുഷേൽ പറഞ്ഞത്. ക്വാർട്ടറിൽ പകരക്കാരനായി ഇറങ്ങിയ കെയ്ലിൻ എംബാപെ, സെമിയിൽ ആദ്യ ഇലവനിൽ ഇറങ്ങിയേക്കുമെന്നും സൂചനയണ്ട്.