SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ മാത്രമടങ്ങിയ പ്രതിരോധനിരയുമായാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കളിത്തിലിറങ്ങിയത്. ടീമില ഏക വിദേശ സെന്റർ ബാക്കായ പാട്രിക്ക് ഫ്ലോട്മാനും സൂപ്പർതാരം ഫെഡെറിക്കോ ​ഗാല്ലെ​ഗോയുെ മത്സരദിന സ്ക്വാഡിൽ പോലും ഇടം പിടിച്ചതുമില്ല.

ഒരു ഐഎസ്എൽ ടീമിന്റെ സ്ഥിരം പരിശീലകനാകുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയുമായി നോർത്ത് ഈസ്റ്റിനെ ഒരുക്കിയ ഖാലിദ ജമീൽ ആദ്യ മത്സരത്തിൽ കരുത്തരായ ബെം​ഗളുരുവിനെതിരെ ഇങ്ങനെയൊരു പ്ലേയിങ് ഇലവനിട്ടത് ആരാധകരെ അമ്പരപ്പിച്ചു. എന്നാൽ ഇത്തരമൊരു ലൈനപ്പ് തയ്യാറാക്കാൻ താൻ നിർബന്ധിതനാകുകയായിരുന്നുവെന്ന് മത്സരശേഷം ജമീൽ പറഞ്ഞു.

പരുക്കും മറ്റ് കാരണങ്ങളാലും അവസാനനിമിഷം തനിക്ക് ലൈനപ്പ് മാറ്റേണ്ടിവന്നുവെന്നാണ് ജമീൽ പറയുന്നത്. ​ഗാല്ലെ​ഗോയ്ക്ക് പരുക്കേറ്റു, അതിനപുറമെ ഫ്ലോട്ട്മാനടക്കമുള്ള അഞ്ചോ ആറോ താരങ്ങൾക്ക് ശാരീരികമായി ചില ബുദ്ധിമുട്ടുകൾ നേരിട്ടു, അതുകൊണ്ട് അവസാന നിമിഷങ്ങളിൽ ഞങ്ങൾക്ക് ലൈനപ്പ് മാറ്റേണ്ടിവന്നു, ജമീൽ വിശദീകരിച്ചു.