SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മുഖ്യ പരിശീലകനായി ഖാലിദ് ജമീൽ നിയമിക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ സീസണിനിടെ ഇടക്കാല പരിശീലകനായെത്തിയശേഷമാണിപ്പോൾ മുഖ്യ പരിശീലകനായി ജമീൽ നിയമിതനാകുന്നത്. ഇതോടെ ഒരു ഐഎസ്എൽ ക്ലബിന്റെ മുഖ്യ പരിശീലകസ്ഥാനമേറ്റെടുക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയായി ജമീൽ.

സ്പാനിഷ് പരിശീലകൻ ജെറാർഡ് നൂസിനെ പുറത്താക്കിയ ഒഴിവിലാണ് കഴിഞ്ഞ സീസണിൽ ജമീലെത്തുന്നത്. പിന്നീട് തോൽവി അറിയാതെ കുതിച്ച നോർത്ത് ഈസ്റ്റ് പ്ലേ ഓഫിലെത്തി. ഈ തകർപ്പൻ പ്രകടനത്തോടെ ഇക്കുറിയും ജമീൽ തന്നെയാകും ക്ലബ് പരിശീലകനെന്ന് ഏതാണ്ടുറപ്പായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ലന്നാണ് ജമീൽ പറയുന്നത്. ക്ലബ് മീഡിയ ടീമിന് നൽകയി അഭിമുഖത്തിലാണഅ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പരിശീലകറോളിൽ തിരിച്ചെത്താനായതിൽ വളരെയേറെ സന്തോഷം, ഞാനൊരിക്കലും കരുതിയിരുന്നില്ല മുഖ്യപരിശീലകനായി ക്ലബ് എന്നെ തിരഞ്ഞെടുക്കുമെന്ന്, ഏതായാലും സന്തോഷം, ഈ അവസരം നൽകിയതിന് ക്ലബ് നേതൃത്വത്തോടും ജോൺ ഏബ്രഹാമിനോടും നന്ദി പറയുന്നു, കഴിഞ്ഞ സീസണിൽ ക്ലബിലെ താരങ്ങളെല്ലാം കഠിനാധ്വാനം ചെയ്തിരുന്നു, അവർ കാരണമാണ് മികച്ച റിസൾട്ട് കിട്ടിയത്, ഇക്കുറിയും ഞങ്ങൾ കഠിനാധ്വാനം ചെയ്യും, കഴിഞ്ഞ സീസണിലേതിലും മികച്ച റിസൾട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ, ജമീൽ പറഞ്ഞു.