പ്രഥമ സൂപ്പര്‍ കപ്പില്‍ ഈസ്റ്റ് ബംഗാളിന് വേണ്ടി കളിച്ച ഉഗാണ്ടന്‍ ദേശീയ താരം ഖാലിദ് ഔച്ചോ ചര്‍ച്ചില്‍ ബ്രദേഴ്സുമായി കരാറിലെത്തി. സീസണ് അവസാനിച്ചതോടെ താരത്തെ ഈസ്റ്റ് ബംഗാള്‍ റിലീസ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഐ ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ട ചര്‍ച്ചില്‍, ഔച്ചോയെ ടീമിനൊപ്പമെത്തിച്ചത്.
ഔച്ചോക്കൊപ്പം ട്രിനിഡാഡിയന്‍ മുന്നേറ്റതാരം വില്ലിസ് പ്ലാസ, പ്രതിരോധതാരം ഹുസൈന് എല്‍ഡോര്‍, മധ്യനിരക്കാരന് ഡാവ്ഡ സീസേ തുടങ്ങിയവരുമായി ചര്‍ച്ചില്‍ കരാര്‍ നീട്ടുകയും ചെയ്തിട്ടുണ്ട്. അതേ സമയം, ഒസാഗി മണ്‍ഡേയും ബെക്തര് തല്ഗത്തും ടീം വിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഐ ലീഗില്‍ 9 സ്ഥാനക്കാരായ തരംതാഴ്ത്തപ്പെട്ട ചര്‍ച്ചില്‍ സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തിയിരുന്നു. പിന്നീട് പ്രീ ക്വാര്‍ട്ടറില്‍ മോഹന്‍ ബഗാനോട് 2-1ന് തോറ്റ് പുറത്താവുകയായിരുന്നു.
ഔച്ചോയെ ഈസ്റ്റ് ബംഗാള്‍ നിലനിര്‍ത്തുമെന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാല്‍ ടീമിന്റെ ടെക്നിക്കല്‍ കമ്മിറ്റി നിര്‍ദ്ദേശപ്രകാരം റിലീസ് ചെയ്യുകയായിരുന്നു. 2013ല്‍ റവാണ്ടക്കെതിരെ നടന്ന മത്സരത്തിലാണ് ഔച്ചോ ഉഗാണ്ടന്‍ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം ഇതുവരെ 36 തവണ ദേശീയ ജേഴ്സിയണിഞ്ഞ താരം രണ്ടു ഗോളുകളും നേടിയിട്ടുണ്ട്. സെര്‍ബിയന്‍ സൂപ്പര്‍ലിഗ ക്ലബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് താരമായിരുന്ന ഔച്ചോ ദക്ഷിണാഫ്രിക്ക, കെനിയ തുടങ്ങിയ രാജ്യങ്ങളിലും കളിച്ചിട്ടുണ്ട്.