SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ജെംഷദ്പുരിനെതിരായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ജയം ആരാധകരിൽ ആവേശമുണർത്തുന്ന ഒന്നാണ്. ജെംഷദപുർ വളരെയേറെ കരുത്തരായ ടീമായിരുന്നു എന്നതിനൊപ്പം തന്നെ പത്ത് പേരായി ചുരങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റ ജയമെന്നതും ആരാധകരെ ആവേശക്കൊടുമുടിയിലെത്തിക്കുന്നു.

മത്സരശേഷം മധ്യമങ്ങളെ കണ്ട ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വിക്കുന ടീമിനെ വിജയത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വിശദീകരിച്ചു. കളി ശൈലി നടപ്പാക്കിയതിലെ മികവും, വിട്ടുകൊടുക്കാൻ തയ്യാറാകാത്ത മനസ്ഥിതിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ജയത്തിന് സഹായിച്ചതെന്നാണ് കിബു ചൂണ്ടിക്കാട്ടുന്നത്.

ഈ രണ്ട് ഘടകങ്ങളും ഒരുപോലെ സഹായിച്ചു, മത്സരത്തിൽ ഒട്ടേറെ ​ഗോളവസരങ്ങൾ സൃഷ്ടിച്ചു, മത്സരത്തിനായി ‍‍‍ഞങ്ങൾ നന്നായി തയ്യാറെടുപ്പ് നടത്തിയിരുന്നു, ഫോർമേഷനെക്കുറിച്ചും മറ്റും നന്നായി വിശലകനം ചെയ്തിരുന്നു, മുൻ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പലപ്പോഴും നല്ല ഫുട്ബോൾ കളിച്ചിരുന്നു, എന്നാൽ അപ്പോഴൊന്നും മത്സരത്തിൽ മുഴുവനും ഇത്തരത്തിൽ മേധാവിത്വം പുലർത്താനായില്ല, കിബു പറഞ്ഞു.

മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പുറത്തെടുത്ത പോരാട്ടവീര്യം വിജയത്തിൽ നിർണായകമായി, തോൽപ്പിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ടീമിനെ നേരിട്ടപ്പഴാണ് ബ്ലാസ്റ്റേഴ്സ് ഈ പോരാട്ട വീര്യം പുറത്തെടുത്തത്, ലീ​ഗിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാൾ അവരുടെ ടീമിലുണ്ട്, മാത്രവുമല്ല, സെറ്റ് പീസുകളിൽ അവർ മികവ് പുലർത്തുന്നു, അത്തരമൊരു ടീമിനെതിരായ ജയം ഏറെ സംതൃപ്തി നൽകുന്നു, കിബു കൂട്ടിച്ചേർത്തു.