SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് കേരളാ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. ആദ്യ പകുതിയിൽ രണ്ട് ​ഗോളിന് ലീഡ് നേടിയശേഷമാണ് ബ്ലാസ്റ്റേഴ്സ് ജയം കൈവിട്ടത്. ജയിക്കാവുന്ന മത്സരം സമനിലയിലായതോടെ കടുത്ത നിരാശയിലാണ് താനെന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വിക്കുന പറയുന്നത്.

മത്സരത്തിന്റെ ആ​ദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് നന്നായി കളിച്ചെന്നാണ് എനിക്ക് തോന്നുന്നത്, പന്ത് കൂടുതൽ സമയവും ഞങ്ങളുടെ കൈവശമായിരുന്നു, കളി നിയന്ത്രിച്ചതും ഞങ്ങൾ തന്നെയാണ്, അതേസമയം ആദ്യ ​ഗോളിന് ശേഷം തന്നെ മത്സരം കുറേക്കൂടി ഓപ്പൺ ആയിരുന്നു, ഞങ്ങൾ ശരിയായ ദിശയിൽ തന്നെയാണ് മുന്നേറുന്നത്, പക്ഷെ ഇന്നത്തെ മത്സരഫലം കടത്ത നിരാശയാണ് പകരുന്നത്, കാരണം ‍ഞങ്ങൾക്ക് വിലയേറിയ രണ്ട് പോയിന്റ് നഷ്ടമായി, മത്സരശേഷം കിബു പറഞ്ഞു.

മത്സരത്തിൽ ക്യാപ്റ്റനായി ഇറങ്ങിയ സ്പാനിഷ് താരം സിഡോയുടെ പ്രകടത്തെ കിബു പുകഴ്ത്തി. സെർജിയോ വളരെ നന്നായി കളിച്ചു, ഒരു ​ഗോൾ നേടിയ താരം, മത്സരത്തിൽ നിറഞ്ഞുനിന്നു, കിബു പറഞ്ഞു.