SHARE

മുംബൈയ്ക്കെതിരായ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് തോറ്റെങ്കിലും മലയാളി താരം സഹൽ അബ്​​ദുൾ സമദിന്റെ പ്രകടനം ഇക്കുറിയും മികച്ചുനിന്നു. മുന്നേറ്റത്തിൽ മികച്ച നീക്കങ്ങൾ സൃഷ്ടിക്കാൻ സഹലിനായി. പലപ്പോഴും ​ഗോളിനടുത്തെത്തുകയും ചെയ്തു ഈ അറ്റാക്കിങ് മിഡ്ഫീൽഡർ.

മത്സരത്തിൽ ​സഹലിന്റെ മികച്ച രണ്ട് ​ഷോട്ടുകൾ മുംബൈ ​ഗോളി അമരീന്ദർ സിങ്ങ് തട്ടിയകറ്റി. അത് ​ഗോളായിരുന്നെങ്കിൽ മത്സരഫലം തന്നെ മാറുമായിരുന്നു. ഇതിനുപുറമേയും സഹൽ കൂറേ ഷോട്ടുകളുതിർത്തെങ്കിലും എല്ലാം ലക്ഷ്യത്തിനടുത്തുപോലുമെത്തിയിരുന്നില്ല.

മത്സരശേഷം മധ്യമങ്ങളെ കണ്ട പരിശലകൻ കബു വിക്കുന, സ​​ഹലിന്റെ ഫിനിഷിങ്ങിലെ പോരായ്മകളെക്കുറിച്ച് പറഞ്ഞു. സഹൽ വളരെ മികച്ച കളിക്കാരനാണ്, അദ്ദേഹത്തെ ഈ ടീമിൽ ലഭിച്ചതിൽ ‍‍ഞാൻ വളയെേറെ സന്തുഷ്ടനാണ്, സഹലിന് തന്നെയറാം ഫിനിഷി​ങ്ങിൽ ഏറെ മെച്ചപ്പെടാനുണ്ടെന്ന്, സഹൽ അതിനായി പരിശ്രമിക്കും അതിന്റെ ഫലവും കാണാം, കിബു മാധ്യമങ്ങളോട് പറഞ്ഞു.