SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കരുത്തരായ ​എഫ്.സി.​ഗോവയോട് കേരളാ ബ്ലസ്റ്റേഴ്സ് സമനില നേടി. ഒരു ​ഗോളിന് പിന്നിൽ പോയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് നിർണായകമായ ഒരു പോയിന്റ് സ്വന്തമാക്കിയത്. സമനിലയോ‌‌ടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നേരിട്ടു. എങ്കിലും സമനിലയിൽ തൃപ്തനാണെന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വിക്കുന പറയുന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ​ഗോവ വളരെ നന്നായി കളിച്ചു, പന്ത് കൂടുതലും അവരുടെ പക്കലായിരുന്നു, അതോടെ ആക്രമിക്കുന്നതിലേറെ ‍‍‍‍‍ടീമിന് പ്രതിരേധിക്കേണ്ടിവന്നു, എന്നാൽ രണ്ടാം പകുതി ഇതിൽ നിന്ന് പൂർണമായും വ്യത്യസ്തമായിരുന്നു, രണ്ടാം പകുതിയിൽ മികച്ച ടീം ബ്ലാസ്റ്റേഴ്സായിരുന്നു, കിബു പറഞ്ഞു.

സമനിലയിൽ തൃപ്തനാണെങ്കിലും മത്സരം ജയിക്കാമായിരുന്നു എന്നും കിബു പറഞ്ഞു. ഒരുപാട് അവസരങ്ങൾ ഇന്ന് ലഭിച്ചിരുന്നെങ്കിലും അതൊക്കെ പാഴായി, ബ്ലാസ്റ്റേഴ്സിന് ഒരു പോയിന്റ് കിട്ടി, എന്നാൽ മൂന്ന് പോയിന്റാണ് ആ​ഗ്രഹിച്ചത്, വളരെ വ്യത്യസ്തമായ ഒരു മത്സരമായിരുന്നുു ഇത്, കിബു കൂട്ടിച്ചേർത്തു.