SHARE

ഇന്ത്യൻ ഫുട്ബോളിന് വേണ്ടത് ഒരു ദീർഘകാലപദ്ധതിയാണെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബും വിക്കുന. ഇന്ത്യൻ എക്പ്രസിനോട്, മുൻ ഈസ്റ്റ് ബം​ഗാൾ പരിശീലകൻ അലെജാന്ദ്രോ മെനൻഡെസ് നേരത്തെ നടത്തിയ അഭിപ്രായത്തോട് യോജിച്ച് കിബു ഇക്കാര്യം പറഞ്ഞത്.

ഒറ്റരാത്രികൊണ്ട് വിജയം നേടാമെന്ന് പ്രതീക്ഷ അവസാനിപ്പിച്ച് ദീർഘകാല പദ്ധതികൊണ്ടുവന്നാലെ ഇന്ത്യയിലെ പ്രദേശിക ഫുട്ബോൾ മെച്ചപ്പെടുവെന്നാണ് നേരത്തെ മെനൻഡെസ് പറഞ്ഞത്. ഇത് ശരിയാണെന്ന് തനിക്കും തോന്നുന്നുവെന്നാണ് കിബു പറഞ്ഞ്. പുതിയ ഉയരങ്ങളിലേക്കെക്ക് ഇന്ത്യൻ ഫുട്ബോളിന് എത്തണമെങ്കിൽ അത്തരത്തിലുള്ള ദീർഘാകാല പദ്ധതികൾ കൊണ്ടുവരണം, കാരണം ഓരോ കളിക്കാരനും പരിശീലകനും മെച്ചപ്പെടാനും ടീമിന്റെ ഭാ​ഗമായി ചേരാനും കൂടുതൽ സമയം ആവശ്യമുണ്ട്, കിബു പറഞ്ഞു.

കഴിഞ്ഞ വർഷമാണ് കിബു ഇന്ത്യൻ ഫുട്ബോളിലേക്കെത്തുന്നത്. കൊൽക്കത്ത സൂപ്പർ ക്ലബ് മോഹൻ ബ​ഗാന്റെ പരിശീലകനായായിരുന്നു കിബുവിന്റെ തുടക്കം. ടീമിലെ ഐ-ലീ​ഗിൽ ജേതാക്കളാക്കാനും ആദ്യ സീസണിൽ തന്നെ കിബുവിന് സാധിച്ചു.