SHARE

ചെറിയൊരിടവേളയ്ക്ക് ശേഷം വിദേശമുന്നേറ്റതാരങ്ങളായ ജോർദാൻ മറെയും ​ഗാരി ഹൂപ്പറും ഒന്നിച്ചിറങ്ങിയ മത്സരത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് ജെംഷദ്പുർ എഫ്.സിയെ വീഴ്ത്തിയത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന് കൂടുതൽ മൂർച്ച കൈവരിച്ചിരുന്നു. ഇരുസ്ട്രൈക്കർമാരുടേയും പ്രകടനം ആരാധകർക്കം തൃപ്തി നൽകി.

ഈ നീക്കം ക്ലിക്കായതോടെ വരുന്ന മത്സരങ്ങളിലും മറെ ഹൂപ്പർ സഖ്യം തുടരുമെന്നാണ് ആരാധകപ്രതീക്ഷ. എന്നാൽ ഇക്കാര്യത്തിൽ പരിശീലകൻ കിബു വിക്കുന ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നാളെ ഈസ്റ്റ് ബം​ഗാളിനെതിരായ മത്സരത്തിൽ ഇരുവരും ഒന്നിച്ചുകളിക്കുമോയെന്ന കാര്യത്തിൽ കിബുവിന് ഉറപ്പില്ല.

കഴിഞ്ഞ മത്സരത്തിൽ മറെയും ഹൂപ്പറും ഒന്നിച്ചപ്പോൾ മികച്ച പ്രകടനം പുറത്തെടുത്തു എന്നത് സത്യമാണ്, എന്നാൽ ഓരോ മത്സരവും വ്യത്യസ്തമാണ്, ഓരോ എതിരാളികൾക്കും എതിരെ ഏറ്റവും അനുയോജ്യമായ ഘടനയും ഫോർമേഷനും കണ്ടെത്തുന്നതാണ് ഞങ്ങളുടെ രീതി, ഇപ്പോൾ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് കൂടുതൽ ​ഗോളവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്, ഇനി പ്രതിരോധവും കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്, കിബു മാധ്യമങ്ങളോട് പറഞ്ഞു.