ക്രിക്കറ്റിലെ ബാഡ് ബോയ് ആണ് വിൻഡീസ് താരം കീറൺപൊള്ളാർഡ്. മുൻപ് പല മത്സരങ്ങളിലും കളിക്കളത്തിൽ പ്രശ്നങ്ങളുണ്ടാക്കി വാർത്തയായിട്ടുള്ള താരം ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത് ഇന്ത്യയുമായി നടന്ന രണ്ടാം ടി20 മത്സരത്തിലുണ്ടായ സംഭവത്തിന്റെ പേരിലാണ്.
സ്വന്തംബോളിംഗിൽ പൊള്ളാർഡിന്റെ ക്യാച്ചെടുക്കാൻ നിന്ന ബും റയെ മനപൂർവ്വം തടസപ്പെടുത്താൻ നോക്കിയാണ് താരം ഇന്നലെ ശ്രദ്ധ പിടിച്ചു പറ്റിയത്. സംഭവം ഇങ്ങനെ, ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയ ലക്ഷ്യം പിന്തുടരുന്ന വെസ്റ്റിൻഡീസിന്റെ പതിനൊന്നാം ഓവർ. പന്തെറിയുന്നത് ഇന്ത്യയുടെ വിശ്വസ്ത ബോളർ ജസ്പ്രീത് ബുംറ. ബും റയെറിഞ്ഞ ഓവറിലെ നാലാംപന്ത് നേരിട്ട പൊള്ളാർഡിന് പിഴച്ചു. എഡ്ജിൽ കുരുങ്ങി പന്ത് നേരെ മുകളിലേക്ക് പൊങ്ങി.ബും റയാകട്ടെ പന്തിനെ മാത്രം വീക്ഷിച്ച് കൊണ്ട് ക്യാച്ചെടുക്കാൻ നിന്നു.
— Mushfiqur Fan (@NaaginDance) November 6, 2018
പന്ത് താഴെയെത്തുന്ന സമയം ബാറ്റ്സ്മാൻ കീറൺപൊള്ളാർഡ് ബും റയ്ക്കരികിലുണ്ടായിരുന്നു. പന്ത് ബുംറയുടെ കൈയിലെത്തുന്നതിന് തൊട്ട് മുൻപ് തന്റെ വലത് കൈ ഉപയോഗിച്ച് അതിനെ തടസപ്പെടുത്താൻ പൊള്ളാർഡ് ശ്രമിച്ചു. മനപൂർവ്വമല്ലെന്ന് ഒറ്റ നോട്ടത്തിൽതോന്നിയേക്കാമെങ്കിലും പൊള്ളാർഡ് മനപൂർവമാണ് അങ്ങനൊരു പ്രവൃത്തി ചെയ്തത് എന്നത് തീർച്ച. എന്നാൽ മുംബൈ ഇന്ത്യൻസിലെ തന്റെ സഹതാരം കൂടിയായ പൊള്ളാർഡ് തടസം നിന്നിട്ടും മനോഹരമായി ബുംറ ക്യാച്ച് കൈപ്പിടിയിലൊതുക്കുകയും പൊള്ളാർഡിനെ പവലിയനിലേക്ക് മടക്കി അയക്കുകയുമായിരുന്നു.