SHARE

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിന് 161 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഇരുപത് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ 56 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയശേഷമാണ് 26 റൺസെടുത്ത ഷെയിൻ വാട്സൻ പുറത്തായത്. പിന്നീട് ഫാഫ് ഡുപ്ലെസിസും സുരേഷ് റെയ്നയും ചേർന്ന് സ്കോർ ഉയർത്തി. സ്കോർ നൂറ് എത്തിയപ്പോൾ 54 റൺസെടുത്ത ഡുപ്ലെസിസ് പുറത്തായി. തൊട്ടടുത്ത പന്തിൽ 17 റൺസെടുത്ത റെയ്നയും പുറത്തായി. അശ്വിനായിരുന്നു ഈ വിക്കറ്റുകൾ

തുടർന്ന് അമ്പാട്ടി റായിഡുവും മഹേന്ദ്ര സിങ് ധോണിയും ചേർന്നാണ് സ്കോർ 160-ൽ എത്തിച്ചത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ധോണി 23 പന്തുകളിൽ നാല് ഫോറിന്റേയും ഒരു സിക്സിന്റേയും അകമ്പടിയോടെ 37 റൺസെടുത്ത് പുറത്താകാതെ നിന്നു. റായിഡു 21റൺസെടുത്തു. ചെന്നൈയുടെ മൂന്ന് വിക്കറ്റും വീഴ്ത്തിയത് അശ്വിനായിരുന്നു