SHARE

ടി20 ക്രിക്കറ്റിലെ ഇതിഹാസ താരമാണ് ക്രിസ് ഗെയിൽ. ടി20 ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിംഗ് റെക്കോർഡുകളും സ്വന്തമാക്കിയിട്ടുള്ള ഗെയിൽ ഐപിഎല്ലിലും നിരവധി റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും – കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിറങ്ങുമ്പോൾ കിംഗ്സ് ഇലവൻ ഓപ്പണറായ ക്രിസ് ഗെയിലിനെ ഐപിഎല്ലിലെ മറ്റൊരു തകർപ്പൻ റെക്കോർഡ് കാത്തിരിക്കുന്നു.

കൊൽക്കത്ത യ്ക്കെതിരായ മത്സരത്തിൽ 4 സിക്സറുകൾ നേടാൻ കഴിഞ്ഞാൽ ഐപിഎല്ലിൽ 300 സിക്സറുകൾ നേടുന്ന ആദ്യ താരമാകാൻ ഗെയിലിന് കഴിയും. നേരത്തെ ഐപിഎല്ലിൽ ആദ്യമായി 100, 200 സിക്സറുകൾ നേടിയ താരമെന്ന നേട്ടവും ഗെയിൽ തന്നെയാണ് സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ മത്സരത്തിനിടെ ഐപിഎല്ലിൽ 4000 റൺസ് നേടുന്ന താരമെന്ന നേട്ടത്തിലും ഗെയിലെത്തിയിരുന്നു.