SHARE

ഉ​ഗാണ്ടയിൽ നിന്നുള്ള ​ഗോളടിയന്ത്രം ഹെന്റി കിസേക്ക ഇന്ത്യൻ ഫുട്ബോളിൽ തുടരും. ഐ-ലീ​ഗ് ക്ലബ് ഐസോൾ എഫ്സിയാണ് കിസേക്കയുടെ പുതിയ തട്ടകം. ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം എത്തി.

33-കാരനായ കിസേക്ക ഇന്ത്യൻ ഫുട്ബോളിലെ പരിചിതമുഖമാണ്. 2017-18 സീസണിൽ ​ഗോകുലം കേരളയിലൂടെയാണ് കിസേക്ക ആദ്യമായി ഇന്ത്യയിലെത്തുന്നത്. രണ്ട് തവണകളിലായി ​ഗോകുലത്തിനായി 30-ഓളം മത്സരങ്ങൾ കളിച്ച കിസേക്ക, 17 ​ഗോളും നേടി. 2019-ൽ ​ഗോകുലത്തിന്റെ ഡ്യൂറാൻഡ് കപ്പ് കിരീടനേട്ടത്തിലും കിസേക്ക നിർണായക പങ്ക് വഹിച്ചു.

മോഹൻ ബ​ഗാൻ, മൊഹമ്മദൻ എന്നീ ക്ലബുകൾക്കായും കിസേക്ക ഐ-ലീ​ഗിൽ കളിച്ചിട്ടുണ്ട്. ബ​ഗാനൊപ്പം കൽക്കട്ട ഫുട്ബോൾ ലീ​ഗ് കിരീടമുയർത്തിയ കിസേക്ക, കഴിഞ്ഞ സീസണിലാണ് മൊഹമ്മദന് വേണ്ടി കളിച്ചത്.