SHARE

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ന്യൂസിലൻഡിന് വിജയം. ന്യൂസിലൻഡിലെ വെല്ലിങ്ടനിൽ നടന്ന മത്സരത്തിൽ 21 റൺസിനായിരുന്നു ആതിഥേയരുടെ ജയം. സ്കോർ കിവീസ്-176/8, ഇം​ഗ്ലണ്ട്- 155/10

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് മാർട്ടിൻ ​ഗപ്റ്റിലിന്റേയും ജിമ്മി നീഷാമിന്റേയും ഇന്നിം​ഗ്സുകളാണ് മികച്ച സ്കോർ സമ്മിനിച്ചത്. നീഷാം 42-ും ​ഗപ്റ്റിൽ 41-ും റൺസെടുത്തു. കോളിൻ ഡി ​ഗ്രാൻഹോമും റോസ് ടെയ്ലറും 28 റൺസ് വീതം നേടി. ഇം​ഗ്ലണ്ടിനായി 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോർദാനാണ് മിന്നുന്ന ബൗളിങ് കാഴ്ചവച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇം​ഗ്ലണ്ടിനായി ഡേവിഡ് മാലൻ 39 റൺസെടുത്ത് ടോപ് സ്കോററായി. 36 റൺസ് ജോർദാനും 32 റൺസ് നായകൻ ഒയിൻ മോർ​ഗനും നേടി. എന്നാൽ മോർ​ഗന്റേയും ജോർദാന്റേയുമടക്കം മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൻ സാന്റ്നറാണ് കിവീസിന് ജയം സമ്മാനിച്ചത്.