SHARE

ഐ.പി.എല്ലിൽ നിന്ന് പരുക്കേറ്റ് പിൻമാറിയ അമേരിക്കൻ ഫാസ്റ്റ് ബൗളർ അലി ഖാന് പകരക്കാരനായി ന്യൂസിലൻഡ് താരം ടിം സെയ്ഫെർട്ടിനെ കൊൽക്കത്ത നൈറ്റ് റഡേഴ്സ് ടീമിലെത്തിക്കുന്നു. വിവിധ ക്രിക്കറ്റ് ഓൺലൈൻ വെബ്സൈറ്റുകളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പാകിസ്ഥാനിൽ ജനിച്ച അലി ഖാൻ, ഐ.പി.എൽ ക്ലബുമായി കരാറിലെത്തുന്ന ആദ്യ അമേരിക്കൻ താരമാണ്. എന്നാൽ കൊൽക്കത്ത ടീമിലുണ്ടായിരുന്നെങ്കിലും ഒരിക്കൽ പോലും കളിക്കാൻ അലിക്കായില്ല. പിന്നാലെ പരുക്കിനെത്തുടർന്ന് അലി ഐ.പി.എല്ലിൽ നിന്ന് പിന്മാറി. അതേസമയം തന്നെ അലിക്ക് നേരത്തെ തന്നെ പരുക്കേറ്റിരുന്നതാണെന്നും റിപ്പോർട്ടുകളുണ്ട്

അലിക്ക് പകരമെത്തുന്ന സെയ്ഫെർട്ട് എന്നാൽ ബൗളറല്ല. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് സെയ്ഫെർട്ട്. 25-കാരനായ സെയ്ഫർട്ട് ന്യൂസിലൻഡ് ദേശീയ ടീം അ​ഗമാണ്. 24 ടി20 മത്സരങ്ങൾ കിവീസ് ജേഴ്സിയിൽ സെയ്ഫെർട്ട് കളിച്ചിട്ടുണ്ട്. മൂന്ന് ഏകദിന മത്സരങ്ങളിലും സെയ്ഫെർട്ട് ന്യൂസിലൻഡിനെ പ്രതിനിധീകരിച്ചു