SHARE

ഐ.പി.എല്ലെ സൂപ്പർ പോരാട്ടത്തിൽ ടോസ് നേടിയ കിങ്സ് ഇലവൻ പഞ്ചാബ് കൊൽക്കത്ത് നൈറ്റ് റൈഡേഴ്സിനെ ബാറ്റിങ്ങിനയച്ചു. കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസിലായിരുന്നു മത്സരം. ആദ്യ മത്സരങ്ങൾ ജയിച്ചാണ് രണ്ട് ടീമുകളും ഇന്ന് ഇറങ്ങുന്നത്.

നിർണായകമായ ചില മാറ്റങ്ങളോടെയാണ് പഞ്ചാബ് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഡേവിഡ് മില്ലർ, ഹാർഡസ് വില്ലിയോൻ എന്നിവർ ഇന്ന് ടീമിലിടം പിടിച്ചു. ആന്ഡ്രു ടൈയും ടീമിലിടം നേടി. യുവതാരം വരുൺ ചക്രവർത്തി ഇന്ന് അരങ്ങേറ്റം കുറിക്കും.

-Advertisement-

വിക്കറ്റ് കീപ്പർ നിക്കോളാസ് പുരൻ, സാം കറൻ, മുജീബുർ റഹ്മാൻ, അങ്കീത് രജപുത് എന്നിവരാണ് പുറത്തായത്. അതേസമയം മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊൽക്കത്ത ഇറങ്ങുന്നത്.