SHARE

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം പ്രാഥമിക ക്യാമ്പ് 13ന് ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി മൈതാനത്ത് തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. രണ്ടു തവണ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത ഇത്തവണ ദിനേഷ് കാര്‍ത്തിക്കിന്റെ നായകത്വത്തിന് കീഴില്‍ കരുത്തുറ്റ ടീമുമായാണ് എത്തുന്നത്.

മാര്‍ച്ച് 24ന് സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരെയാണ് കൊല്‍ക്കത്തയുടെ സീസണിലെ ആദ്യ മത്സരം. അതിന് മുമ്പ് സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലും ടീം പരിശീലനം നടത്തും. റോബിന്‍ ഉത്തപ്പ, ക്രിസ് ലിന്‍, ആന്‍ഡ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുമായി കിരീടം ലക്ഷ്യമിട്ട് കൊണ്ട് തന്നെയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്.