SHARE

രാജസ്ഥാൻ റോയൽസിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ പോരാട്ടത്തിൽ 3 വിക്കറ്റിനായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരാജയപ്പെട്ടത്. ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിഒആയിരുന്നു രാജസ്ഥാന്റെ വിജയം. രാജസ്ഥാനെതിരായ തോൽവി ഈ സീസൺ ഐപിഎല്ലിൽ കൊൽക്കത്ത നേരിടുന്ന തുടർച്ചയായ ആറാം തോൽവിയുമായിരുന്നു.

മത്സരശേഷം സംസാരിക്കവെ പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് മഞ്ഞുവീഴ്ചയാണെന്ന് കാർത്തിക്ക് പറഞ്ഞു‌. നനഞ്ഞഔട്ട്ഫീൽഡും, നനഞ്ഞ പന്തും മത്സരത്തിൽ കൊൽക്കത്തയ്ക്ക് തിരിച്ചടിയായെന്നും പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അത് തന്നെയാണെന്നും കാർത്തിക്ക് കൂട്ടിച്ചേർത്തു. ” മത്സരഫലം നിരാശപ്പെടുത്തുന്നതാണ്. ഞങ്ങൾ ജയിക്കേണ്ടിയിരുന്ന മത്സരമാണ്, പക്ഷേ ഇന്നലെ ഞങ്ങളുടെ ദിവസമായിരുന്നില്ല. ഇത് പോലെ കടുപ്പമേറിയ പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുന്നത് വല്ലാത്തൊരവസ്ഥയാണ്. ” ദിനേഷ് കാർത്തിക്ക് പറഞ്ഞുനിർത്തി.