SHARE

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന ഐ പി എല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

കൊല്‍ക്കത്ത ടീമില്‍ അണ്ടര്‍ 19 താരങ്ങളായ ശുഭ്മാന്‍ ഗില്ലും ശിവം മാവിയും ഇന്ന് ഐ പി എല്‍ അരങ്ങേറ്റം നടത്തും. അതോടൊപ്പം പരുക്കേറ്റ് വിശ്രമത്തിലായിരുന്നു മിച്ചല്‍ ജോണ്‍സണും തിരിച്ചെത്തിയിട്ടുണ്ട്. സണ്‍റൈസേഴ്‌സില്‍ സന്ദീപ് ശര്‍മ്മയ്ക്ക് പകരം ഭുവനേശ്വര്‍ കുമാറും ഇന്ന് കളിക്കും. കഴിഞ്ഞ മത്സരത്തില്‍ ഭുവി കളിച്ചിരുന്നില്ല.

കൊല്‍ക്കത്ത ടീം: ക്രിസ് ലിന്‍, സുനില്‍ നരെയ്ന്‍, റോബിന്‍ ഉത്തപ്പ, നിതീഷ് റാണ, ദിനേഷ് കാര്‍ത്തിക്ക്, ശുഭ്മാന്‍ ഗില്‍, ആന്‍ഡ്രെ റസ്സല്‍, മിച്ചല്‍ ജോണ്‍സണ്‍, ശിവം മാവി, പിയൂഷ് ചൗള, കുല്‍ദീപ് യാദവ്.

സണ്‍റൈസേഴ്‌സ്: വൃദ്ധിമാന്‍ സാഹ, ശിഖര്‍ ധവാന്‍, കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ, ഷാക്കിബ് അല്‍ ഹസന്‍, ദീപക് ഹൂഡ, യൂസുഫ് പത്താന്‍, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍, സിദ്ധാര്‍ത്ഥ് കൗള്‍, ബില്ലി സ്റ്റാന്‍ലെയ്ക്ക്.