ഐ പി എൽ ലേലത്തിൽ മികച്ച വില സ്വന്തമാക്കി കെ എൽ രാഹുൽ. 11 കോടി രൂപയ്ക്ക് പഞ്ചാബ് രാഹുലിനെയും ടീമിലെത്തിച്ചത്. കരുൺ നായരെ സ്വന്തമാക്കിയതും കിംഗ്സ് ഇലവൻ പഞ്ചാബാണ്. 5.6 കോടിയെന്ന മികച്ച തുകയ്ക്കാണ് കരുൺ നായർ പഞ്ചാബിലെത്തിയത്.
എന്നാൽ മറ്റൊരു ഇന്ത്യൻ താരം മുരളി വിജയ് ലേലത്തിൽ വിറ്റുപോയില്ല. ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ പഞ്ചാബ് റൈറ്റ് ടു മാച്ച് കാർഡ് വഴി മൂന്നു കോടി രൂപയ്ക്ക് സ്വന്തമാക്കി.
ഓസ്ട്രേലിയൻ ഓപ്പണിംഗ് താരം ആരോൺ ഫിഞ്ചിനെയും പഞ്ചാബ് സ്വന്തമാക്കി. 6.2 കോടി രൂപയ്ക്കാണ് ഫിഞ്ച് പഞ്ചാബിലെത്തിയത്. ലേലത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ താരങ്ങളെ സ്വന്തമാക്കിയിരിക്കുന്നതും പഞ്ചാബാണ്.