SHARE

കഴിഞ്ഞ കുറച്ച് നാളുകളായി അത്ര മികച്ച ഫോമിലല്ല ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുൽ. ഓസീസിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും കളിച്ചെങ്കിലും താരം വലിയ പരാജയമായിരുന്നു‌. ഇതേത്തുടർന്ന് ഓസീസിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്നും താരത്തെ ഒഴിവാക്കി. എന്നാൽ ആദ്യ കുട്ടിയുടെ ജനനത്തെത്തുടർന്ന് രോഹിത് ശർമ്മ നാട്ടിലേക്ക് മടങ്ങിയതിനാൽ നാലാം ടെസ്റ്റിൽ വീണ്ടും രാഹുൽ പ്ലേയിംഗ് ഇലവനിലെത്തി. എന്നാൽ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ വീണ്ടും താരം ബാറ്റിംഗിൽ പരാജയപ്പെടുകയായിരുന്നു.

നാലാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ വെറും 9 റൺസിന് പുറത്തായതോടെ താരത്തെ കളിയാക്കി ആരാധകർ രംഗത്തെത്തി. സമൂഹമാധ്യങ്ങളിൽ വലിയ കളിയാക്കലുകളും, ട്രോളുകളുമാണ് താരത്തിനെതിരെ ആരാധകർ നടത്തുന്നത്. നേരത്തെ രാഹുലിനെ നാലാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയത് തന്നെ ഇഷ്ടപ്പെടാതിരുന്ന ഇന്ത്യൻ ആരാധകർ രാഹുലിനെ ഒരു പരിഹാസപാത്രമാക്കിയാണ് വിമർശനങ്ങൾ അഴിച്ചുവിടുന്നത്.

രാഹുലിനെതിരെയുള്ള പോസ്റ്റുകളിൽചിലത്,