ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യന്‍ ഓപ്പണര്‍മാരെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ബാറ്റുകൊണ്ട് ഒരിക്കല്‍ പോലും മികച്ച തുടക്കം നല്കാന്‍ ഓപ്പണര്‍മാര്‍ക്കായില്ല. പരമ്പരയില്‍ മൂന്നു ഓപ്പണര്‍മാര്‍ 20 ഇന്നിംഗ്‌സ് കളിച്ചപ്പോള്‍ ആകെ ഒരാള്‍ക്കു മാത്രമാണ് അര്‍ധസെഞ്ചുറി നേടാനായത്. അതും അവസാന ടെസ്റ്റിന്റെ അവസാന ഇന്നിംഗ്‌സില്‍.
ലോകേഷ് രാഹുലാണ് ഓപ്പണര്‍മാരുടെ നാണക്കേട് മാറ്റിയത്. അവസാന ടെസ്റ്റില്‍ ഇന്ത്യയെ വന്‍ തോല്‍വിയില്‍ നിന്നും കരകയറ്റിയത് രാഹുല്‍ നടത്തിയ ചെറുത്തു നില്പാണ്. പരമ്പരയില്‍ ഇന്ത്യ ആകെ പരീക്ഷിച്ചത് മൂന്നു ഓപ്പണര്‍മാരെ. ആദ്യ രണ്ടു ടെസ്റ്റിലും മുരളി വിജയ് ആയിരുന്നു ശിഖര്‍ ധവാന്റെ പങ്കാളി.
രണ്ടു ടെസ്റ്റില്‍ നിന്ന് നാല് ഇന്നിംഗ്‌സുകള്‍ കളിച്ച മുരളിക്ക് നേടാനായത് വെറും 26 റണ്‍സ്. ധവാന്‍ നാലു ടെസ്റ്റില്‍ നിന്ന് 162 റണ്‍സും. ഭേദപ്പെട്ട പ്രകടനമാണ് രാഹുല്‍ നടത്തിയത്. അഞ്ചു മത്സരങ്ങളില്‍ നിന്ന് ഇതുവരെ 224 റണ്‍സ് ( അവസാന ഇന്നിംഗ്‌സ് പൂര്‍ത്തിയായിട്ടില്ല)