SHARE

ടി20 യിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് ശിഖാർ ധവാനെ മാറ്റണമെന്നും പകരം കെ എൽ രാഹുലിനെ കളിപ്പിക്കണമെന്നും മുൻ ഇന്ത്യൻ ഓപ്പണർ കൃഷ്ണമാചാരി ശ്രീകാന്ത്. ബംഗ്ലാദേശിനെതിരെ ഇന്നലെ നടന്ന രണ്ടാം ടി20 ക്ക് മുൻപ് ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയായിരുന്നു ശ്രീകാന്ത് ഇങ്ങനെ പറഞ്ഞത്.

കഴിഞ്ഞ കുറച്ച് നാളുകളായി മോശം ഫോമിലുള്ള ഇടം കൈയ്യൻ ഓപ്പണർ ശിഖാർ ധവാനെ ടി20 ടീമിൽ നിന്ന് മാറ്റണമെന്നും പകരം കെ എൽ രാഹുൽ – രോഹിത് ശർമ്മ‌ ജോഡിക്ക് ടീമിന്റെ ഓപ്പണിംഗ് ചുമതല നൽകണമെന്നും ശ്രീകാന്ത് പറയുന്നു. തന്റെ സ്വതസിദ്ധമായ കളി പുറത്തെടുക്കാൻ ഇപ്പോൾ ധവാന് കഴിയില്ലെന്നും വേണ്ട സമയത്ത് ഇന്നിങ്സിന്റെ വേഗം മാറ്റാൻ അദ്ദേഹത്തിന് കഴിയാത്തത് ടീമിന് തിരിച്ചടിയാണെന്നുമാണ് ശ്രീകാന്തിന്റെ അഭിപ്രായം. രാഹുലിനെ, ധവാന് പകരം ടി20 യിൽ ഓപ്പണറാക്കണമെന്ന് നിർദ്ദേശിക്കുന്ന ശ്രീകാന്ത്, രോഹിതിനൊപ്പം ചേർന്ന് ടീമിന് വെടിക്കെട്ട് തുടക്കങ്ങൾ നൽകാനും, പവർ പ്ലേ ഓവറുകൾ നന്നായി ഉപയോഗിക്കാനും രാഹുലിന് കഴിയുമെന്നും കൂട്ടിച്ചേർത്തു.